ആണ്ടവര്‍
=======
മഴ ഏറ്റം,മല ഏറു
തിരഓട്ടം
കവിഞ്ഞു കവിഞ്ഞു
പുഴ കടല്‍ ആയി
കടല്‍ ഭക്ഷിച്ച
കര തുണ്ടില്‍
പാര്‍പ്പു ഉണ്ടായിരുന്നവര്‍
ആണ്ടു പോയി
പണ്ടേ
അവര്‍ കൂട്ടുകാര്‍
കലപില ആര്‍ത്തു
പുഴയില്‍ കുളിക്കാന്‍ പോകും
ഇങ്ങു
മുങ്ങി,അങ്ങ് പൊങ്ങും
ഇക്കരെ ചാടി
അക്കരെ കയറും
ആഴങ്ങളില്‍
അറിയാതെ
കൂട്ടി മുട്ടും കെട്ടിപ്പിടിക്കും
ആണ്ടു പോയതു
അവര്‍ എല്ലാം ഒരുമിച്ചാണ്
പണ്ടേ
ഒരുമഉള്ളവര്‍
കൂട്ട് പിരിയാത്തവര്‍
പോങ്ങിയിട്ടില്ല
ഇതു വരെ
*****************************
************
Subscribe to:
Post Comments (Atom)
No comments:
Post a Comment