Wednesday, July 22, 2009

സീമന്തിനി

കര്ക്കടക്കൊയ്ത്തു

കുഞ്ഞു പ്രായത്തില്‍

കളി മണ്ണ് കുഴച്ച് കളിവീട് ഉണ്ടാക്കി

മുതിര്‍ന്നപ്പോള്‍

മലകള്‍ കുഴച്ച് വീട് ഉണ്ടാക്കി

വയല്‍ കുഴച്ച് കളിയിടം ഉണ്ടാക്കി

കാടുകള്‍ കുഴച്ച് കൂടുണ്ടാക്കി

വഴികള്‍ കുഴച്ച് പൂജാലയമുണ്ടാക്കി

വീടുകള്‍

വീടുകള്‍

വീടുകള്‍

ഹാ!

വഴിയില്ലാ വയലില്ലാ കാറ്റില്ലാ വെളിവില്ലാ

ഞങ്ങള്‍ ആകാശത്ത് വിതച്ചു

ഇടിമിന്നലും പേമാരിയും അതിവെയിലും കൊയ്തു

കടലില്‍ വിതച്ചു

സംഹാര തിരകള്‍ കൊയ്തു

ഭൂമിയില്‍ വിതച്ചു

ഉരുള്‍ പൊട്ടല്‍ കൊയ്തു

കൊയ്തവ നനച്ചു കെട്ടി

വിത്ത് ആക്കുകയാണ് ഇപ്പോള്‍

പാഠം

ചായം കൊണ്ടവന്‍ വരച്ചു
ഗുരു ചായങ്ങള്‍ തട്ടിത്തെറിപ്പിച്ചു
വിരല് കൊണ്ടവന്‍ വരച്ചു
ഗുരു വിരലു ഛെദിച്എടുത്തു

കൈപ്പത്തി കൊണ്ടവന്‍ വരച്ചു
ഗുരു അത് അറുത്തെടുത്തു
കൈകുറ്റി കൊണ്ടവന്‍ വരച്ചു
ഗുരു അതും മുറിച്ചെടുത്തു

കാല്‍,ചുണ്ട്,നെഞ്ചു,ശിരസ്സു കൊണ്ടവന്‍ വരച്ചു
അവയോരോന്നും ഗുരു പറിച്ചെറിഞ്ഞു

ഉടല് കൊണ്ടല്ല ഉയിര് കൊണ്ടാണ്
ചിത്രം വരക്കേണ്ടത്
എന്നവന്‍ അറിഞ്ഞു

വര

നിലവിളികള്‍ക്കിടയില്‍
തിര തിമിങ്ങലത്തെ കരയില്‍ എറിഞ്ഞു
കരയില്‍ നിന്നു തീവണ്ടിയെ പിഴുതെടുത്തു

മനുഷ്യര്‍ എഴുതുന്നു
തിര മായ്ക്കുന്നു
ദൈവം എഴുതുന്നു
പിശാച് മായ്ക്കുന്നു
മനുഷ്യനെയും ദൈവത്തെയും പിശാചിനെയും
കടല്‍ മായ്ക്കുന്നു

കടലിനെ മായ്ച്ചു കളഞ്ഞു
സൂര്യന്‍ സ്വയം വരയ്ക്കുന്നു

Tuesday, July 21, 2009

പകരം

ചില നേരങ്ങളില്‍
പൂവുകള്‍ വസന്തത്തിനു പകരം നില്ക്കും
ചിയ നേരങ്ങളില്‍
ഓര്‍മ്മകള്‍ പൂവുകള്‍ക്ക് പകരം നില്ക്കും
ചില കാലങ്ങളില്‍
മയില്‍ പീലികള്‍ ഓര്‍മ്മകള്‍ക്ക് പകരം നില്ക്കും
ചില സമയങ്ങളില്‍
പൂവുകള്‍ മഴവില്ലുകള്‍ക്ക് പകരം നില്ക്കും

എല്ലായ്പോഴും
നീ
എല്ലാറ്റിനും പകരം നില്ക്കും

എന്നാല്‍
ഒരു കാലത്തും നിനക്കു പകരമായി
ഒന്നും ഉണ്ടാകയില്ല
നിന്റെ പ്രണയത്തിനു പകരമായി
ഈ പ്രപഞ്ചത്തില്‍
ഒന്നും
ഒരിക്കലും
ഉണ്ടാകയില്ല

ഉള്ള്‌

ബെഡ് റൂം, കിച്ചന്‍ ,സിറ്റ് ഔട്ട്
അട്ടാച്ട് ഗസ്റ്റ്‌ റൂം ഇങ്ങനെ
ചെലോത്ത് പണി തീര്‍ത്തിട്ടും
വീടായതില്ല മാളിക

രസം

ഹഹ..ഹഹ..ഹാ..ഹാ...ഹാ
ഹെന്തൊരു... തമാശ ദൈവമേ..
തീയില്‍ വീണോരാ ചെക്കന്റെ
പിടച്ചില്‍...ആക്രോശം... ആ ..ഹാ ഹാ...

അടക്കം

സിനിമ തിയ്യേറ്ററില്‍ ഇരുന്നു
കുഞ്ഞു കരഞ്ഞപ്പോള്‍
അമ്മ പൊത്തിപിടിച്ചു

കുഞ്ഞു അടങ്ങി
പിന്നെ കുഞ്ഞിനെ അടക്കി

കോളാമ്പികോളനി

സമ്രാട്ട് തേവരേ ക്കണ്ട്
വിദ്യകള്‍ പഠി ച്ചീടണം
ചര്ധിക്കാന്‍ തുപ്പാന്‍ മുള്ളാന്‍
അന്യന്റെ തോടിയെ സുഖം

Monday, July 20, 2009

ഭൂപടം

ഇന്ത്യയുടെ ഭൂപടം വരയ്ക്കാന്‍
അധ്യാപകന്‍ പറഞ്ഞു.
അന്നെല്ലാ കുട്ടികളും
വട്ടം വരച്ചു അടി മേടിച്ചു

സമ്മാനം

ശത്രു രാജ്യം തോക്കും പീരങ്കിയും കൊണ്ടു

അവരെ നേരിട്ടു

മരണം അറിയാത്ത ആത്മ വീര്യത്താല്‍

അവര്‍ അതിജീവിച്ചു

ശത്രുരാജ്യം

അവര്ക്കു മേല്‍ ബോംബിന്റെ തീമഴകള്‍ പെയ്യിച്ചു

ധീരതയുടെ പെരും കൂണൂകളായി അവര്‍ മുളച്ചു പൊന്തി

ശത്രുരാജ്യം അവര്‍ക്ക്

വീട് തോറും ടെലിവിഷന്‍ സമ്മാനിച്ചു

അന്നുമുതല്‍ അവര്‍

മടിയന്മാരും മന്ദ്ദന്മാരും ആയി

ശത്രുരാജ്യം അവര്‍ക്ക്

ഒരു ആണവ നിലയം സമ്മാനിച്ചു

പിന്നീട്

അവരെ കുറിച്ചു ഒന്നും കേട്ടിട്ടില്ല

സമ്മാനം

വിളക്ക്

vilakku

----------

ഇരുട്ട് പെയ്തു വീണു ഭൂതലം നിറയുമ്പോള്‍

വിളക്ക് വെളിച്ചം തരും

വിളക്ക് കെടുമ്പോള്‍ നക്ഷത്രങ്ങള്‍

നക്ഷത്രങ്ങള്‍ കെടുമ്പോള്‍ സൂര്യന്‍

സൂര്യന്‍ കെടുമ്പോള്‍ ചന്ദ്രന്‍

വിളക്കും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും കെടുമ്പോള്‍

എനിക്ക് നീയും

നിനക്കു ഞാനും

വിളക്ക്

എണ്ണ തേടി നാം നാട് ഇറങ്ങുമ്പോള്‍
കെട വിളക്കുകളുടെ നിറമാല...

.

Sunday, July 19, 2009

പൂക്കള്‍
--------
ഒരു ദണ്ട് വീതിയെ ചാലിന് ഉണ്ടായിരുന്നുള്ളൂ
കൊന്തപ്പൂ പറിക്കാന്‍
കുറുകെ ചാടിയ
കുഞ്ഞു പെങ്ങള്‍
കാല് കുത്തിയത്
പ്രകാശ വര്‍ഷങ്ങള്‍ക്കു അകലെ
മുതിയുടെയും ശങ്കര മാമയുടെയും
അരികെ
ഇനി ആര്‍ക്കു വേണ്ടി വിരിയെണ്ട്?
മണം ചുരതെണ്ട്
എന്നറിയാതെ
പൂക്കള്‍ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു
******************************
ആണ്ടവര്‍
=======
മഴ ഏറ്റം,മല ഏറു
തിരഓട്ടം
കവിഞ്ഞു കവിഞ്ഞു
പുഴ കടല്‍ ആയി
കടല്‍ ഭക്ഷിച്ച
കര തുണ്ടില്‍
പാര്‍പ്പു ഉണ്ടായിരുന്നവര്‍
ആണ്ടു പോയി
പണ്ടേ
അവര്‍ കൂട്ടുകാര്‍
കലപില ആര്‍ത്തു
പുഴയില്‍ കുളിക്കാന്‍ പോകും
ഇങ്ങു
മുങ്ങി,അങ്ങ് പൊങ്ങും
ഇക്കരെ ചാടി
അക്കരെ കയറും
ആഴങ്ങളില്‍
അറിയാതെ
കൂട്ടി മുട്ടും കെട്ടിപ്പിടിക്കും

ആണ്ടു പോയതു
അവര്‍ എല്ലാം ഒരുമിച്ചാണ്
പണ്ടേ
ഒരുമഉള്ളവര്‍
കൂട്ട് പിരിയാത്തവര്‍
പോങ്ങിയിട്ടില്ല
ഇതു വരെ
*****************************************